നവകേരള സദസില്‍ പങ്കെടുക്കാത്തതിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി

വകേരള സദസില്‍ പങ്കെടുക്കാത്തതിന് കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി.സിപിഐഎം ഭരിക്കുന്ന പടിയൂര്‍ പഞ്ചായത്ത് പെരുമണ്ണ് വാര്‍ഡിലാണ് സംഭവം. നവകേരള സദസിന് മുന്നോടിയായി പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലും ഇവര്‍ പങ്കെടുത്തിരുന്നില്ല, ഇതിനെത്തുടര്‍ന്നാണ് നടപടി.

ഇന്നലെയാണ് കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സ് പര്യടനം തുടങ്ങിയത്. വടകരയിലെ പ്രഭാതയോഗമായിരുന്നു ആദ്യ പരിപാടി.വൈകീട്ട് ആറു മണിക്ക് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയോടെ ഇന്നത്തെ നവകേരള സദസ്സിന് സമാപനമാകും.

കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് സംഘടിപ്പിക്കുക.കോഴിക്കോട് ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കും.

 

Top