വണ്ടാനം മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗി മരിച്ചെന്ന് തെറ്റായി വിവരം നല്‍കിയെന്ന് പരാതി

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും പരാതി. കൊവിഡ് ചികിത്സയിലുള്ള രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് തെറ്റായ വിവരം നല്‍കിയതായാണ് ആരോപണം. ഇന്നലെ രാത്രിയാണ് കായംകുളം സ്വദേശി രമണന്‍ മരിച്ചെന്ന് ബന്ധുക്കള്‍ക്ക് തെറ്റായ വിവരം ലഭിച്ചത്.

ശവസംസ്‌കാരത്തിന് തയ്യാറെടുപ്പുകള്‍ നടത്തി മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തുകയും തുടര്‍ന്ന് മൃതദേഹം എവിടെയെന്ന അന്വേഷണത്തില്‍ രോഗി മരിച്ചിട്ടില്ലെന്ന വിവരം ബന്ധുക്കള്‍ അറിയുകയായിരുന്നു. അതേസമയം ആശുപത്രിയുടെ ഗുരുതര വീഴ്ചയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

 

Top