അരുണ്‍ ബാലചന്ദ്രന്‍ സ്വന്തം വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നെന്ന് പരാതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ സ്വന്തം വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് ദുരുപയോഗം ചെയ്തതായി പരാതി. കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് സ്വന്തം കാറില്‍ സ്ഥാപിച്ചാണ് അരുണ്‍ ബാലചന്ദ്രന്‍ യാത്ര ചെയ്തിരുന്നത്. വാഹന ദുരുപയോഗത്തിനെ കുറിച്ച് മോട്ടോര്‍ വാഹനവകുപ്പിന് വൈറ്റില സ്വദേശി ടി എന്‍ പ്രതാപന്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.

അരുണ്‍ ബാലചന്ദ്രന്‍ താമസിച്ചിരുന്ന ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസത്തില്‍ ചില പരാതികള്‍ ഉയര്‍ന്നിരുന്നു. അതുമായി ബന്ധപ്പെട്ട് അവിടെയെത്തിയ ഒരാളാണ് സ്വകാര്യവാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് കണ്ട് ചിത്രം പകര്‍ത്തിയത്.

ഐടി വകുപ്പിലെ താത്ക്കാലിക ഉദ്യോഗസ്ഥന്‍ മാത്രമായ അരുണ്‍ ബാലചന്ദ്രന്‍ എങ്ങനെയാണ് സ്വന്തം വാഹനം സര്‍ക്കാര്‍ ഉടമസ്ഥത അവകാശപ്പെട്ട് ഉപയോഗിക്കുന്നതെന്ന് ടി എന്‍ പ്രതാപന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top