പോളിംഗ് ബൂത്തില്‍ പൊലീസുകാരന്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി

തിരുവനന്തപുരം: വോട്ട് ചെയ്യാന്‍ എത്തിയ നേവി ഉദ്യോഗസ്ഥനോട് പൊലീസുകാരന്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വെള്ളനാട് സ്വദേശി അനന്തന്‍ എസ്. എസ് ആണ് പോളിംഗ് ബൂത്തില്‍ ഉണ്ടായിരുന്ന ഗ്രേഡ് എഎസ്ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി നല്‍കിയത്.

ഗര്‍ഭിണിയായ സഹോദരിക്കൊപ്പം വോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു അനന്തന്‍. സഹോദരിയെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ഉള്ളതിനാല്‍ തന്നേയും അമ്മയേയും കൂടി കൂട്ടത്തില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗ്രേഡ് എ എസ്ഐ മോശമായി പെരുമാറി എന്നാണ് പരാതി. അനന്തു തെരഞ്ഞെടുപ്പ് കമ്മീഷനും ആര്യനാട് പൊലീസിലും പരാതി നല്‍കി.

 

Top