ബിജെപി എം.പിയുടെ വസതിയിലേക്ക് ബോംബ് എറിഞ്ഞതായി പരാതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.പിയുടെ വസതിയിലേക്ക് ബോംബ് എറിഞ്ഞതായി പരാതി. ബിജെപി എം.പി അര്‍ജുന്‍ സിംഗാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ തണലില്‍ ജീവിക്കുന്ന ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് അര്‍ജുന്‍ സിംഗ് ആരോപിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

നേരത്തേയും അര്‍ജുന്‍ സിംഗിന്റെ വീടിന് നേരെ ബോംബേറ് നടന്നിരുന്നു. സെപ്റ്റംബര്‍ എട്ടിന് രാവിലെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമണം നടത്തിയെന്നായിരുന്നു പരാതി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല. വീടിന് ചില കേടുപാടുകള്‍ സംഭവിച്ചിരുന്നു.

 

Top