തീഹാര്‍ ജയിലില്‍ കൊടിയ പ്രേതബാധയെന്ന് പരാതി; ഉറക്കം നഷ്ടപ്പെട്ട് തടവ് പുള്ളികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലില്‍ കൊടിയ പ്രേത ബാധയെന്ന് തടവ് പുള്ളികളുടെ പരാതി. വിദൂരതയില്‍നിന്നുള്ള ഓരിയിടല്‍ ശബ്ദം, ഉറങ്ങിക്കിടക്കുമ്പോള്‍ ചുറ്റിലും കാല്‍പ്പെരുമാറ്റം, അപ്രതീക്ഷിതമായുള്ള മുഖത്തടി ഇവയൊക്കെയാണ് തടവുകാരുടെ സ്ഥിരം പരാതി.

ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വന്നതോടെ ജയില്‍ ജീവനക്കാര്‍ക്കും തലവേദനയായിരിക്കുകയാണ്. പ്രേത ഭീതിയില്‍ തടവുപുള്ളികളില്‍ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ട അവസ്ഥാണ്. അതേസമയം, ശരിയായ കൗണ്‍സലിംഗ്, വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ ഇത്തരം പേടി മാറ്റിയെടുക്കാനാണ് ജയില്‍ ജീവനക്കാരുടെ ശ്രമം.

കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പലപ്പോഴും തടവുപുള്ളികള്‍ ഇത്തരം അനുഭവങ്ങളിലേക്ക് എത്തിച്ചേരുന്നത് എന്നാണ് സര്‍ ഗംഗാറാം ആശുപത്രിയിലെ മനഃശാസ്ത്ര വിഭാഗം മേധാവി രാജീവ് മേത്ത പറയുന്നത്.

Top