അഡ്വ ബി എ ആളൂരിനെതിരെ യുവതിയുടെ പരാതി

കൊച്ചി: അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ പരാതിയുമായി എറണാകുളം സ്വദേശിനി. ബിസിനസ് കണ്‍സള്‍ട്ടേഷനായി നല്‍കിയ അഞ്ച് ലക്ഷം രൂപ തിരിച്ച് നല്‍കിയില്ലെന്നാണ് യുവതിയുടെ പരാതി. ബിസിനസ് അവസാനിപ്പിച്ചെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നില്ലെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആളൂര്‍ ഹൈക്കോടതിയെ സമീപിച്ചു.

കേസിന്റെ ആവശ്യത്തിനായി പലഘട്ടങ്ങളിലായി 7 ലക്ഷം രൂപ കൈപ്പറ്റിയെന്നും ചോദിച്ച കൂടുതല്‍ തുക കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ സഹകരിച്ചാല്‍ മതിയെന്ന് പറഞ്ഞ് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ആളൂരിന്റെ പ്രതികരണം.സ്ത്രീത്വത്തെ അപമാനിച്ചെന്ന മറ്റൊരു പരാതിയില്‍ കഴിഞ്ഞ ദിവസം ആളൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വസ്തു കേസുമായി എത്തിയ യുവതിയെ ആളൂരിന്റെ കൊച്ചിയിലെ ഓഫീസില്‍ വച്ച് അനുവാദമില്ലാതെ കടന്നുപിടിച്ചു എന്നാണ് പരാതി.

Top