കന്യാസ്ത്രീകളുടെ സംഘടനയുടെ പരാതി; അക്വേറിയം സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി

ദേശീയ പുരസ്‌കാര ജേതാവായ ദീപേഷ് സംവിധാനം ചെയ്യുന്ന ചിത്രം അക്വേറിയത്തിന്റെ ഒടിടി റിലീസ് സ്റ്റേ ചെയ്തു. കന്യാസ്ത്രീകളുടെ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി റിലീസ് തടഞ്ഞത്.

കന്യാസ്ത്രീകളെ അപമാനിക്കുന്ന ചിത്രമാണ് അക്വേറിയം എന്നാണ് പരാതിയില്‍ പറയുന്നത്. മെയ് 14നാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ അക്വേറിയം റിലീസ് ചെയ്യാനിരുന്നത്.

ഹണി റോസ്, ശാരി, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന പേരിലായിരുന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് സെന്‍സര്‍ ബോര്‍ഡ് ട്രിബ്യൂണലിന്റെ നിര്‍ദേശ പ്രകാരം പേര് മാറ്റുകയായിരുന്നു.

 

Top