പട്ടികവിഭാഗ വിദ്യാര്‍ത്ഥികളുടെ സംവരണം അട്ടിമറിക്കുന്നതായി പരാതി; സ്വമേധയാ കേസെടുത്ത് കമ്മീഷന്‍

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് സംവരണത്തിന് അര്‍ഹരായ പട്ടികവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് അലോട്ട്മെന്റില്‍ പങ്കെടുക്കാനാവാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നുള്ള മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍.

സ്പോട്ട് അലോട്ട്മെന്റിന് മുമ്പ് സീറ്റ് ലഭ്യത സംബന്ധിച്ചും അവ ഏതൊക്കെ വിഷയങ്ങളില്‍ എവിടെയൊക്കെ ആണെന്നും വ്യക്തമായ വിവരം വെബ്സൈറ്റില്‍ നല്‍കി, പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കി പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് എല്ലാ സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വീഴ്ച വരുത്തുന്ന ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ കമ്മീഷന്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

 

Top