യൂട്യൂബിലൂടെ അവഹേളിച്ചെന്ന് പരാതി; യൂട്യൂബര്‍ ‘തൊപ്പി’ വീണ്ടും അറസ്റ്റില്‍

കണ്ണൂര്‍: യൂട്യൂബര്‍ ‘തൊപ്പി’ എന്ന പേരില്‍ അറിയിപ്പെടുന്ന നിഹാദ് വീണ്ടും അറസ്റ്റിലായി. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍ ആണ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്ത്. ശ്രീകണ്ഠാപുരം പൊലീസ് നിഹാദിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തൊപ്പിയുടെ നാട്ടിലാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നതാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നയിടങ്ങളില്‍ പരസ്യബോര്‍ഡും സജി സ്ഥാപിക്കാറുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല പരാമര്‍ശം നടത്തി യൂട്യൂബിലൂടെ പ്രചരിപ്പിച്ചു എന്നതാണ് കേസ്. യൂട്യൂബ് വിഡിയോയില്‍ സജി സേവ്യറുടെ നമ്പറും നല്‍കിയിരുന്നു.

ആദ്യം ശ്രീകണ്ഠാപുരം പൊലീസിനും പിന്നീട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കുമാണ് സജി പരാതി നല്‍കിയത്. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

Top