സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്നു പരാതി; ഡല്‍ഹി എയിംസിലെ ഡോക്ടര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വനിതാ ഡോക്ടറെ സീനിയര്‍ ഡോക്ടര്‍ പീഡിപ്പിച്ചെന്നു പരാതി. പ്രതി ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ 29 ന് ഹൗസ് ഖാസിലെ സഹപ്രവര്‍ത്തകന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം ഉണ്ടായത്.

സീനിയര്‍ ഡോക്ടര്‍ അവിടെ വച്ച് പീഡിപ്പിച്ചതായി പീഡനത്തിനിരയായ ഡോക്ടര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച് പൊലീസിന് പരാതി ലഭിക്കുന്നത്.

ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനത്തിന് കേസെടുത്തതായി ഡിസിപി (സൗത്ത്) ബെനിറ്റ മേരി ജെയ്ക്കര്‍ പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ ഇരയുടെ മൊഴി രേഖപ്പെടുത്തി.

 

Top