ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മ്മിച്ചുവെന്ന പരാതി; എച്ച്ആര്‍ഡിഎസിനെതിരെ കേസ്

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് ജോലി നല്‍കിയ സംഘപരിവാര്‍ അനുകൂല എന്‍ജിഒ എച്ച്ആര്‍ഡിഎസിന് എതിരെ കേസ്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത വീടുകള്‍ നല്‍കിയതിനെതിരെ, പട്ടികജാതി-പട്ടിക വര്‍ഗ കമീഷനാണ് കേസെടുത്തിരിക്കുന്നത്. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാന്‍ ശ്രമിച്ചതും അന്വേഷിക്കും.

സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, എസ്പി എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞദിവസമാണ് എച്ച്ആര്‍ഡിഎസ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായി സ്വപ്‌ന സുരേഷിനെ നിയമിച്ചത്.

കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലാണ് ഈ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് എന്‍ജിഒ സ്ഥാപിക്കപ്പെട്ടതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

 

Top