വിവാദ ട്വീറ്റ്: ഷഹലാ റാഷിദിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: രാജ്യത്ത് അക്രമം ഉണ്ടാക്കാനും സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താനും ഷഹല റഷീദ് ശ്രമിക്കുന്നുവെന്നാരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ അലഖ് അലോക് ശ്രീവാസ്തവ ഹര്‍ജി നല്‍കി. സാമൂഹിക പ്രവര്‍ത്തകയും ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവുമായ ഷഹല റഷീദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

‘കശ്മീരില്‍ നിന്നു വരുന്ന ജനങ്ങള്‍ അവിടുത്തെ സ്ഥിതിഗതികളെപ്പറ്റി പറയുന്ന കാര്യങ്ങള്‍’ എന്ന പേരില്‍ ഷലഹ റഷീദ് പത്ത് കാര്യങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ അവസാനത്തെ രണ്ട് കാര്യങ്ങള്‍ വ്യാജവാര്‍ത്തയാണെന്നു കാണിച്ചാണ് അലോക് ശ്രീവാസ്തവയുടെ പരാതി.

ഷോപ്പിയാനില്‍ നാല് പുരുഷന്മാരെ സൈനിക ക്യാമ്പിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു, അവര്‍ക്കരികില്‍ ഒരു മൈക്ക് വെച്ചിട്ടുണ്ടായിരുന്നു. അതുവഴി അവരുടെ അലര്‍ച്ച പ്രദേശം മുഴുവന്‍ കേള്‍ക്കുകയും ആളുകള്‍ ഭയപ്പെടുകയും ചെയ്തു. ഇത് പ്രദേശത്തു മുഴുവന്‍ ഭയത്തിന്റെ സാഹചര്യമുണ്ടാക്കി.’ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു പരാതിക്കിടയായ ട്വീറ്റുകളില്‍ പറഞ്ഞിരുന്നത്.

Top