ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അസഭ്യ മുദ്രാവാക്യത്തിനെതിരെ പരാതി

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അസഭ്യ മുദ്രാവാക്യത്തിനെതിരെ പരാതി. ജില്ലാ പൊലീസ് മേധാവിക്കാണ് ബിജെപി പരാതി നല്‍കിയത്. മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഭരണഘടന പദവിയിലുള്ള ഒരു വ്യക്തിയെ ഇങ്ങനെ അപമാനിച്ചതില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരിയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദര്‍ശനത്തിനിടയിലാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. ‘തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി’ അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം.

Top