ദ്രാവിഡ രാഷ്ട്രീയാചാര്യന്‍ പെരിയോറിനെ അപമാനിച്ചു; രജനീകാന്തിനെതിരെ പരാതി

ചെന്നൈ: ദ്രാവിഡ രാഷ്ട്രീയാചാര്യന്‍ പെരിയോര്‍ ഇ.വി.രാമസാമിയെ അപമാനിച്ചുവെന്നാരോപിച്ച് സൂപ്പര്‍ താരം രജനീകാന്തിനെതിരെ പൊലീസില്‍ പരാതി. ദ്രാവിഡ വിടുതലൈ കഴകമാണ് രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

രജനീകാന്ത് മാപ്പു പറയണമെന്നും അതിനു തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ചെന്നൈയില്‍ തമിഴ് മാസിക തുഗ്ലക്കിന്റെ 50-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവേയായിരുന്നു രജനികാന്തിന്റെ വിവാദ പരാമര്‍ശം. 1971-ല്‍ സേലത്ത് അന്ധവിശ്വാസത്തിനെതിരെ പെരിയോറിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ രാമന്റെയും സീതയുടെയും നഗ്‌ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നായിരുന്നു രജനിയുടെ പരാമര്‍ശം. ഇതു കല്ലുവച്ച നുണയാണെന്നാണു ദ്രാവിഡ കഴകം നേതാക്കളുടെ പരാതി.

Top