പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യത്തിന് പരാതി

ന്യൂഡല്‍ഹി: സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെയ്‌ക്കെതിരായ പുതിയ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന് അഭിഭാഷകനാണ് കത്ത് നല്‍കിയിരിക്കുന്നത്.

മധ്യപ്രദേശിലെ എംഎല്‍എമാരുടെ അയോഗ്യത കേസ് പരിഗണനയിലിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററില്‍ ചീഫ് ജസ്റ്റിസ് കന്‍ഹ ദേശീയ പാര്‍ക്ക് സന്ദര്‍ശിച്ചെന്നും ഇതിനു ശേഷം സ്വന്തം നാടായ നാഗ്പുരിലേക്കു ഹെലികോപ്റ്ററില്‍ പോയെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

Top