മുല്ലപ്പള്ളിക്കെതിരെ പരാതി നല്‍കി സോളാര്‍ കേസ് പരാതിക്കാരി

തിരുവനന്തപുരം: ബലാത്സംഗത്തിനിരയായിട്ടുള്ള എല്ലാ സ്ത്രീകള്‍ക്കും എതിരായ പരാമര്‍ശമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് സോളാര്‍ വിവാദ നായിക. അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് തക്കതായ ശിക്ഷ ലഭിക്കണമെന്നും അവര്‍ പറഞ്ഞു. മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കാനായി എത്തിയതായിരുന്നു ഇവര്‍.

ഒരിക്കല്‍ കേന്ദ്രമന്ത്രിയായിരുന്ന വ്യക്തിയാണ്. അത്തരത്തില്‍ ഉന്നത സ്ഥാനത്തിനിരുന്ന ഒരാള്‍ ഇത്തരത്തില്‍ തരംതാഴുന്ന പരാമര്‍ശം നടത്തിയെന്നത് വിശ്വസിക്കാനാകുന്നില്ല. പല ഘട്ടങ്ങളിലായി കേരളം ഭരിച്ചിരുന്ന സമുന്നതരായ നേതാക്കള്‍ക്കെതിരെ ആയിരുന്നു തന്റെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നത്. എതിര്‍കക്ഷി അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ എടുക്കുന്ന എല്ലാ നടപടിക്കും രാഷ്ട്രീയമാനം മാത്രമേ കൊടുക്കാറുള്ളു. രാഷ്ട്രീയപ്രേരിതമായ കേസെന്ന് പറഞ്ഞാണ് കുറ്റക്കാരാണെങ്കിലും അവര്‍ രക്ഷപ്പൊന്‍ ശ്രമിക്കുന്നത്.

കേസില്‍ തന്റെ മൊഴി പ്രാഥമികമായി രേഖപ്പെടുത്തി, അതിന് ശേഷം വ്യക്തമായ വിവരങ്ങളുള്ളതില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണവും നടന്നു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ തന്റെ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് അവര്‍ പറയുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

Top