രാജ്യസഭയിലെ ബഹളത്തില്‍ മലയാളി എംപിമാര്‍ക്കെതിരെ പരാതി

ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് എം.പിമാര്‍ക്കെതിരെ രാജ്യസഭാ അദ്ധ്യക്ഷന് പരാതി. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് അദ്ധ്യക്ഷന് പരാതി നല്‍കിയത്. ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം കരീ മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി. ഗുരുതുര ആരോപണങ്ങള്‍ നിലനില്‍ക്കെ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ നായിഡുവിനെ കണ്ടു, ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

രാജ്യസഭയില്‍ ഇന്നലെ ഇന്‍ഷുറന്‍സ് ബില്‍ പാസ്സാക്കിയ രീതിക്കെതിരെ പ്രതിപക്ഷം അദ്ധ്യക്ഷനെ കണ്ട് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ എംപിമാര്‍ മാര്‍ഷലുമാരോട് ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടായിരുന്നു സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചത്. പ്രതിപക്ഷ എംപിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള എട്ട് കേന്ദ്ര മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനവും നടത്തി.

Top