കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മോദിയെ വിമര്‍ശിച്ചു എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ പരാതി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മോദിയെ വിമര്‍ശിച്ചു എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ പരാതി. എബിവിപിയാണ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. ഹിറ്റ്‌ലറുടെ തന്ത്രങ്ങള്‍ നടപ്പാക്കുന്നവര്‍ക്ക് ഹിറ്റ്‌ലറുടെ ഗതി വരുമെന്നായിരുന്നു ബോര്‍ഡിലുള്ള പരാമര്‍ശം. എന്നാല്‍ ബോര്‍ഡുകള്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് എബിവിപി പരാതിയില്‍ പറയുന്നു.

രണ്ട് ഫ്‌ലക്‌സ് ബോര്‍ഡുകളാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ളത്. എസ്എഫ്‌ഐ സി യു ക്യാംപസ് എന്ന പേരിലാണ് ബോര്‍ഡുകള്‍. ഈ ബോര്‍ഡുകള്‍ക്കെതിരെയാണ് പരാതി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും ഒരു വിഭാ?ഗം വിദ്യാര്‍ത്ഥികളില്‍ പ്രകോപനം സൃഷ്ടിച്ച് ക്യാംപസില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുമുള്ള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു. ബോര്‍ഡുകള്‍ നീക്കം ചെയ്ത് നടപടി സ്വീകരിക്കണെമന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Top