മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി ഉടന്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. മോന്‍സനെതിരെ നേരത്തെ പോക്‌സോ കേസെടുത്തിരുന്നു. സൗന്ദര്യവര്‍ദ്ധക ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ജീവനക്കാരിയുടെ പതിനേഴുകാരിയായ മകളെ ഉന്നത വിദ്യാഭ്യാസം ഉറപ്പു നല്‍കി കലൂരിലെ വാടകവീട്ടില്‍ താമസിപ്പിച്ച് നിരന്തരം പീഡിപ്പിച്ചെന്നായിരുന്നു പരാതി. പോക്‌സോ കേസില്‍ മോന്‍സനെ ഉടന്‍ കസ്റ്റഡിയിലെടുക്കും.

Top