മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എക്കെതിരെ കേസ്

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോമനാഥ് ഭാരതിക്കെതിരെ കേസ്. തത്സമയ ടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സോമനാഥ് ഭാരതി വാര്‍ത്താ അവതാരകയോട് മോശമായി സംസാരിച്ചത്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നോയിഡ പോലീസാണ് കേസെടുത്തത്.

എംഎല്‍എ തന്നെ ലൈംഗീക തൊഴിലാളിയെന്നു വിളിച്ചെന്ന് ഇവര്‍ ആരോപിച്ചു. ബിജെപിയുടെ ഏജന്റാണെന്നു പറയുകയും ചാനല്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസികമായി തന്നെ അപമാനിക്കാനും എംഎല്‍എ ശ്രമിച്ചതായും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Top