മുന്‍പും പീഡന പരാതി ഒതുക്കിയിട്ടുണ്ട്; മന്ത്രി എ. കെ ശശീന്ദ്രനെതിരെ വീണ്ടും പരാതിക്കാരിയുടെ പിതാവ്

Saseendran

തിരുവനന്തപുരം: മന്ത്രി എ. കെ ശശീന്ദ്രനെതിരെ വീണ്ടും പീഡന പരാതിയുമായി രംഗത്തെത്തി യുവതിയുടെ പിതാവ്. മന്ത്രി മുന്‍പും പീഡന പരാതി ഒതുക്കിയിട്ടുണ്ടെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. എന്‍സിപി നേതൃത്വത്തിനെതിരേയും യുവതിയുടെ പിതാവ് ആരോപണം ഉന്നയിച്ചു.

പി. സി ചാക്കോയ്ക്ക് ലാഭത്തില്‍ മാത്രമാണ് നോട്ടമെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. എന്‍സിപിയെ പിഴിയുകയാണ് പി.സി ചാക്കോയുടെ ലക്ഷ്യം. താന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പി. സി ചാക്കോ എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും യുവതിയുടെ പിതാവ് ചോദിച്ചു. ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മകള്‍ക്കെതിരായ പീഡനശ്രമവുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ. കെ ശശീന്ദ്രന്‍ ശ്രമിച്ചെന്ന ആരോപണവുമായി യുവതിയുടെ പിതാവ് നേരത്തേ രംഗത്തെത്തിയിരുന്നു. പരാതി നല്ലരീതിയില്‍ പരിഹരിക്കണമെന്ന് യുവതിയുടെ പിതാവിനോട് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ പീഡന പരാതിയാണെന്ന് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്.

 

Top