ബലാത്സംഗക്കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി

ഡല്‍ഹി: ബലാത്സംഗക്കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിച്ച രാജസ്ഥാന്‍ ഹൈക്കോടിയുടെ ഉത്തരവില്‍ തങ്ങള്‍ ഇടപെടില്ലെന്നാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.

ഇരുവരും തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യക്തമാവുന്നതെന്ന് ചന്ദ്രചൂഡ് പറഞ്ഞു. ഹര്‍ജിക്കാരിയെ, പ്രതി പല തവണ പല സ്ഥലത്ത് വെച്ച് പീഡിപ്പിച്ചിട്ടുണ്ടെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിക്കാരിക്ക് വേണ്ടി ഹാജരായ അഡ്വ. ആദിത് ജെയ്ന്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളുടെ കണക്കുകള്‍ വാദം സാധൂകരിക്കുന്നതിനായി അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം വാഗങ്ങളെയെല്ലാം പൂര്‍ണമായും അവഗണിച്ചാണ് കോടതി പ്രതിക്ക് ജാമ്യം നല്‍കിയത്.

 

Top