നഷ്ടപരിഹാരം; മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചു. ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാര കുടിശ്ശിക കൊടുത്തുതീര്‍ക്കാനാണ് കോടതി കൂടുതല്‍ സമയം അനുവദിച്ചത്. ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് നവംബര്‍ 10ന് വീണ്ടും പരിഗണിക്കും.

ഫ്ളാറ്റുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാന്‍ നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത്.

പൊളിച്ചുമാറ്റിയ ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഫ്ലാറ്റ് പൊളിക്കാനും ഫ്ലാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം നല്‍കാനുമൊക്കെയായി സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ചെലവായത് 66 കോടിയിലേറെ രൂപയാണ്.

 

Top