നഷ്ടപരിഹാരം അഞ്ച് ലക്ഷം;തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകള്‍ വര്‍ദ്ധിക്കും

മുംബൈ: മോട്ടോര്‍ വാഹന അപകടങ്ങളില്‍ മരണപ്പെടുന്നവര്‍ക്കുള്ള കുറഞ്ഞ നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകള്‍ വരും വര്‍ഷങ്ങളില്‍ ഉയരാന്‍ സാധ്യതയേറി. നഷ്ടപരിഹാരം ഉയര്‍ത്തുന്നതോടെ 10,000 കോടി മുതല്‍ 25,000 കോടി രൂപവരെ അധിക ബാധ്യതയാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടാകുന്നത്.

നഷ്ടപരിഹാരത്തുകയില്‍ പത്തിരട്ടി വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. ഇതിനുപുറമെ എല്ലാ നഷ്ടപരിഹാരതുകയിലും വര്‍ഷംതോറും അഞ്ചുശതമാനം വര്‍ധനവും വരുത്തിയിട്ടുണ്ട്. 2019 ജനുവരി ഒന്നുമുതലാണ് പ്രാബല്യത്തിലെത്തുന്നത്.

നിലവില്‍ തേഡ് പാര്‍ട്ടി മരണങ്ങള്‍ക്ക് 50,000 രൂപയാണ് ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരം. ഇതാണ് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയത്. നഷ്ടപരിഹാര തുകയില്‍ പത്തിരട്ടി വര്‍ധന വരുത്തിയതോടെ തേഡ് പാര്‍ട്ടി പ്രീമിയം നിരക്കില്‍ 20 മുതല്‍ 30 ശതമാനംവരെ വര്‍ധന വന്നേക്കാമെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിലയിരുത്തല്‍.

Top