ബെംഗളൂരുവില്‍ സ്വകാര്യ സുരക്ഷ ഏജന്‍സിയിലെ ജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം; ഉടമ ഒളിവില്‍

beat

ബെംഗളൂരു: ബെംഗളൂരുവില്‍ സ്വകാര്യ സുരക്ഷ ഏജന്‍സിയിലെ ജീവനക്കാര്‍ക്ക് ഉടമയുടെ ക്രൂരമര്‍ദനം. ബെംഗളൂരു സെക്യൂരിറ്റി ഫോഴ്‌സ് എന്ന് പേരുളള ഏജന്‍സിയിലെ ജീവനക്കാരെയാണ് ഉടമ സലീം ഖാന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ സലീം ഖാനും സ്ഥാപനത്തിലെ സഹായികളും ഒളിവിലാണ്. മര്‍ദ്ദനമേറ്റ രണ്ട് ജീവനക്കാരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. അതിനാല്‍ മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

Top