കോവാക്സിൻ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നില്ലയെന്ന് വ്യക്തമാക്കി കമ്പനി

ഹൈദരാബാദ്: ഇന്ത്യയിൽ കോവാക്സിൻ എടുക്കുന്നവരിൽ ആന്റീബോഡികൾ ആറ് മുതൽ 12 മാസം വരെ നിലനിൽക്കുമെന്ന് വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക്ക്. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് 19 വാക്സിനാണ് കോവാക്സിൻ. വാക്സിൻ എടുക്കുന്നതുമൂലം ഏതെങ്കിലും തരത്തിലുളള പ്രതികൂല ഫലം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും വാക്സിൻ പരീക്ഷണത്തിനിടെ പ്രതികൂല സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചിട്ടുള്ളത്. നവംബർ മധ്യത്തിൽ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയിരുന്നു. 26,000 വോളന്റിയർമാരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.

Top