ടിവിഎസ് ഐക്യൂബിന്റെ 80 യൂണിറ്റുകൾ ഒന്നിച്ച് കൈമാറി കമ്പനി

കൊച്ചി: ടിവിഎസ് മോട്ടേഴ്സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ, ടിവിഎസ് ഐക്യൂബിന്റെ 80 യൂണിറ്റുകൾ ഒരുമിച്ച് കൊച്ചിയിലെ ഉപഭോക്താക്കൾക്ക് കൈമാറി. ഒറ്റച്ചാർജിൽ 100 കിലോമീറ്റർ വരെ ഓടുന്ന ഐ ക്യൂബിന്റെ ടിവിഎസ് ഐക്യൂബ്, ടിവിഎസ് ഐക്യൂബ് എസ് എന്നീ രണ്ടു വകഭേദങ്ങളാണ് കമ്പനി കൊച്ചിയിൽ വിതരണം ചെയ്‍തത് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇവയുടെ കേരളത്തിലെ വില യഥാക്രമം 1,24,760 രൂപയും 1,30,933 രൂപയുമാണ്.

3.4 കിലോവാട്ട് ബാറ്ററി, 7 ഇഞ്ച് ടിഎഫ്‍ടി ഡിസ്പ്ലേ, എച്ച്എംഐ കണ്ട്രോൾ, റിവേഴ്‍സ് പാർക്കിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ടിവിഎസ് ഐക്യൂബിന്റെ പുതിയ വകഭേദങ്ങൾ വിപണിയിൽ എത്തിച്ചിട്ടുള്ളത്. ഈ വർഷം ആദ്യമാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്ക് ശ്രേണിക്ക് കമ്പനി തുടക്കമിട്ടത്. ഇതുവരെ മൂന്നു വകഭേദങ്ങൾ കമ്പനി വിപണിയിൽ എത്തിച്ചു കഴിഞ്ഞു. ഒറ്റച്ചാർജ്ജിൽ 140 കിലോമീറ്റർ വരെ ഓട്ടം ലഭിക്കുന്ന കൂട്ടത്തിലെ മുന്തിയയിനം ടിവിഎസ് ഐക്യൂബ് എസ്ടിയുടെ ബാറ്ററി 5.1 കിലോവാട്ട് പായ്ക്കാണ്. ഇപ്പോൾ മൂന്നു വകഭേദങ്ങളിലായി 11 നിറങ്ങളിൽ മൂന്നു ചാര്ജിംഗ് ഓപ്ഷനുകളോടെ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‍കൂട്ടറുകൾ വിപണിയിൽ ലഭ്യമാണ്.

Top