കമ്പനികള്‍ക്ക് പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തി; വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഐടി പാര്‍ക്കുകള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഐടി കമ്പനികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്.

രണ്ടാഴ്ചയ്ക്കിടെ റാന്നി, കോട്ടയം താലൂക്കുകളില്‍ സന്ദര്‍ശനം നടത്തിയ ജീവനക്കാരെ കണ്ടെത്തി വൈദ്യപരിശോധന നടത്തണം. പനിയോ മറ്റുരോഗ ലക്ഷണമോ ഉണ്ടെങ്കില്‍ ഐസൊലേറ്റ് ചെയ്യണെമെന്നും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത് അവധിക്ക് നാട്ടിലേക്കു പോയവര്‍ക്ക് രണ്ടാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നല്‍കണമെന്ന് ഐടി പാര്‍ക്കുകളിലെ എല്ലാ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി.

അതേസമയം, കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഐടി പാര്‍ക്കുകളില്‍ എല്ലാ കമ്പനികള്‍ക്കും പ്രത്യേക പ്രവര്‍ത്തന പ്രോട്ടോകോളും ഏര്‍പ്പെടുത്തി. കൊറോണ വൈറസ് പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഹാന്‍ഡ്സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ളവ ജീവനക്കാര്‍ക്കായി ഒരുക്കണമെന്നും കമ്പനികളോട് നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കമ്പനികള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

Top