206 കോടി രൂപയായി വര്‍ധിച്ച് ഐആര്‍സിടിസിയുടെ ലാഭം

മുംബൈ: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ലാഭം വര്‍ധിച്ചു. ഡിസംബര്‍ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള നികുതി ഒഴിച്ചുളള ലാഭം 206 കോടി രൂപയായാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 73.6 കോടി രൂപയായിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2018 ഡിസംബറില്‍ 435 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 716 കോടി രൂപയായി. ഓഹരി ഒന്നിന് 10 ഡോളര്‍ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

Top