കമ്പനികള്‍ ആസ്ഥാനം വിടുന്നു;കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കുമെന്ന് സ്‌പെയിന്‍

മാഡ്രിഡ്: കമ്പനികള്‍ തങ്ങളുടെ ആസ്ഥാനങ്ങള്‍ കാറ്റലോണിയയില്‍ നിന്നു സ്‌പെയിനിന്റെ മറ്റു ഭാഗങ്ങളിലേക്കു മാറ്റുന്നു.

സ്‌പെയിനില്‍ നിന്നു സ്വാതന്ത്ര്യം നേടാനുള്ള തീരുമാനത്തെത്തുടര്‍ന്നണ് പുതിയനീക്കം. രാജ്യത്തെ കൊമേഴ്‌സ്യല്‍ റജിസ്റ്ററിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.

ഈ മാസം 19 വരെയുള്ള കാലയളവില്‍ ചെറുതും വലുതുമായ 1,185 കമ്പനികള്‍ മാറ്റി സ്ഥാപിച്ചുവെന്നാണ് വിവരം.

കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കുമെന്നു സ്‌പെയിന്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് കമ്പനികള്‍ ഒഴിഞ്ഞുപോകാന്‍ തീരുമാനിച്ചത്.

Top