ഇന്ത്യന്‍ വിപണിയില്‍ പിടിമുറുക്കാന്‍ ഹ്യുണ്ടായി, വേര്‍ണയ്ക്കു പിന്നാലെ കാര്‍ലിനോയും

ന്ത്യന്‍ വാഹന വിപണിയില്‍ പിടിമുറുക്കാനായി ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി.

2017-വേര്‍ണ എത്തിയതിന് പിന്നാലെ കോമ്പാക്ട് എസ്‌യുവി കാര്‍ലിനോയും ഇന്ത്യയിലേക്ക് ചുവട് ഉറപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2019 ന്റെ ആദ്യ പാദത്തില്‍ തന്നെ കാര്‍ലിനോയുടെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ ഇന്ത്യയിലെത്തും.

ഹ്യുണ്ടായി ഇന്ത്യ മാനേജിംഗ് ഡയറക്ടറും, സിഇഒ യുമായ യ്യെ കെ കൂവാണ് കാര്‍ലിനോയുടെ വരവ് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഹ്യുണ്ടായി QXi എന്നാണ് കാര്‍ലിനോ കോണ്‍സെപ്റ്റിന്റെ ആഭ്യന്തര നാമം.

പുതുതലമുറ വേര്‍ണയുടെ അവതരണ വേളയിലാണ് കാര്‍ലിനോയുടെ ഇന്ത്യന്‍ വരവ്, കൂ പരാമര്‍ശിച്ചതും.

ദക്ഷിണ കൊറിയന്‍ വിപണിയിലേക്കാണ് കോമ്പാക്ട് എസ്‌യുവി കാര്‍ലിനോ വന്നെത്തുക. നേരത്തെ ഹ്യുണ്ടായി കാര്‍ലിനോയുടെ 60 ശതമാനം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഇന്ത്യയില്‍ നിന്നുമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോണ്‍സെപ്റ്റ് മോഡലില്‍ നിന്നും വ്യത്യസ്തമായ രൂപകല്‍പനയിലാകും കാര്‍ലിനോയെ ഹ്യുണ്ടായി അവതരിപ്പിക്കുക.

2018-ഓടെ മോഡലുകളില്‍ എഎംടി ടെക്‌നോളജി അവതരിപ്പിക്കാനും ഹ്യുണ്ടായി ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

2020-ഓടെ ഹ്യുണ്ടായി അവതരിപ്പിക്കാനിരിക്കുന്ന സെവന്‍ മോഡല്‍ പ്രൊഡക്ട് പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമാണ് കോമ്പാക്ട് എസ്‌യുവി കാര്‍ലിനോ.

2016 ഓട്ടോ എക്‌സ്‌പോയില്‍ കോണ്‍സെപ്റ്റ് മോഡലായാണ് കാര്‍ലിനോയെ ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നത്.

Top