സമ്പര്‍ക്കം മൂലം കൊവിഡ് വ്യാപനം രൂക്ഷം ; ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യു

ഫോര്‍ട്ട് കൊച്ചി : സമ്പര്‍ക്കം മൂലം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. മട്ടാഞ്ചേരി, തോപ്പുംപടി എന്നിവിടങ്ങളിലെ സാഹചര്യവും സങ്കീര്‍ണമാണ്. ഇവിടങ്ങളില്‍ കോവിഡ് ബാധിതരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെയെല്ലാം ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആലുവയിലും ചെല്ലാനത്തും കര്‍ഫ്യു പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Top