ന്യൂനപക്ഷ കോളേജുകളിലെ സമുദായ ക്വാട്ട ; ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷ കോളേജുകളിലെ സമുദായ ക്വാട്ട സംബന്ധിച്ച വിവാദ ഉത്തരവ് പിന്‍വലിച്ചു.

ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് മത ന്യൂനപക്ഷങ്ങളിലെ ഉപ വിഭാഗം ഏതാണെന്ന് തെളിയിക്കുന്നതിന് മത സാമുദായിക സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന ഉത്തരവാണ് പിന്‍ വലിച്ചിരിക്കുന്നത്.

ഇനിമുതല്‍, മതമോ മതങ്ങളിലെ ഉപ വിഭാഗമോ തെളിയിക്കുന്നതിന് റവന്യൂ അധികാരിയുടെ സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി. അപാകതകള്‍ ഒഴിവാക്കി പുതിയ ഉത്തരവ് ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കും.

Top