“സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണം”-സിപിഐഎം

തിരുവനന്തപുരം: എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് എൻഎസ്എസ്സിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണമെന്ന് വിജയരാഘവൻ ലേഖനത്തിൽ പറയുന്നു. വോട്ടെണ്ണി കഴിയുമ്പോൾ ഇത് മനസിലാകുമെന്നും വിജയരാഘവൻ പറഞ്ഞു.

ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവത്ക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാനാണ് സമുദായ സംഘനകൾ ശ്രമിക്കുന്നത്. അത് അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ താത്പര്യങ്ങൾക്ക് എതിരായിരിക്കുമെന്ന് സുകുമാരൻ നായർ മനസിലാക്കണമെന്ന് എ. വിജയരാഘവൻ എഴുതിയ ലേഖനത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പിൽ സുകുമാരൻ നായർ എടുത്ത നിലപാടിനൊപ്പം നായർ സമുദായം ഉണ്ടാകില്ലെന്ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്നും എ. വിജയരാഘവൻ കൂട്ടിച്ചേർത്തു.

 

Top