നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത; പ്രധാനമനന്ത്രി രാജിവയ്ക്കണമെന്ന് വിമതര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കെ പി ശര്‍മ്മ ഓലി രാജിവെക്കണമെന്നാവശ്യപ്പെട്ട് നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ പാര്‍ട്ടിയുടെ കോ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നാണ് ഇവരുടെ വിമര്‍ശനം. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഒലി ഇന്നലെ ആരോപിച്ചിരുന്നു. അട്ടിമറി ശ്രമം വിജയിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. എന്നാല്‍, ആരാണ് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്ന് ഒലി പറഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ ഭിന്നതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Top