ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ചു

ബെയ്ജിങ്ങ്: ബെയ്ജിങ്ങില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ചു.

രാജ്യത്തെ അഴിമതിക്കെതിരായ പോരാട്ടത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയതായി പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പറഞ്ഞു.

മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പത്തുലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതായും അദ്ദേഹം അറിയിച്ചു.

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഷി ചിന്‍പിങ് സ്വാതന്ത്ര്യത്തിനായുളള തായ്വാന്റെ ആവശ്യം തളളി.

വിഘടനവാദികള്‍ക്കെതിരെ ആവശ്യമെങ്കില്‍ ബലം പ്രയോഗിക്കുമെന്നും ഷി ചിന്‍പിങ് വ്യക്തമാക്കി.

ചൈന പ്രഖ്യാപിച്ചിരിക്കുന്ന മിതമായ തോതില്‍ സമൃദ്ധമായ രാജ്യം എന്ന ലക്ഷ്യത്തിലേക്ക് മൂന്ന് വര്‍ഷംകൂടിയാണുളളത്. ഇതിലേക്കുളള വഴികളും പാര്‍ട്ടിയെ നയിക്കാനുളള വ്യക്തികളെയും ഇരുപത്തിനാലുവരെ നീളുന്ന സമ്മേളനം തീരുമാനിക്കും.

Top