മാസ് മുന്നേറ്റത്തിനൊരുങ്ങി കമ്യൂണിസ്റ്റ് പാർട്ടികൾ

ലോകസഭ തിരഞ്ഞെടുപ്പിൽ ബീഹാറിൽ വൻ നേട്ടം കൊയ്യാൻ ഇടതുപക്ഷം. സി.പി.എം , സി.പി.ഐ (എംഎൽ) , സി.പി.ഐ പാർട്ടികളാണ് കരുത്ത് കാട്ടാൻ ഒരുങ്ങുന്നത്. കോൺഗ്രസ്സിൽ വിശ്വാസം നഷ്ടപ്പെട്ട ആർ.ജെ.ഡിയും സീറ്റ് നിർണ്ണയത്തിൽ ഇടതുപക്ഷത്തെ കൂടുതലായി പരിഗണിക്കാനാണ് ഒരുങ്ങുന്നത്. ബീഹാറിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇടതുപക്ഷത്തിനാണ് ഏറെ ഗുണം ചെയ്യാന്‍ പോകുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച ഇടതുപാര്‍ട്ടികളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കുന്ന ഒരു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനാണ് ആര്‍.ജെ.ഡിയും തയ്യാറെടുത്തിരിക്കുന്നത്.(വീഡിയോ കാണുക)

Top