ചകിരിയില്‍ വിരിഞ്ഞ കമ്യൂണിസ്റ്റ് ആചാര്യര്‍ . . അത്ഭുതപ്പെട്ട് അക്ഷര നഗരി ! !

കോട്ടയം: കമ്യൂണിസ്റ്റുകാരായ രണ്ടു തൊഴിലാളികളുടെ കരവിരുതില്‍ വീണ്ടും ‘പിറവി’യെടുത്ത് കമ്യൂണിസ്റ്റ് ആചാര്യര്‍ . .

സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ സ്ഥാപിച്ച ചകിരി ശില്‍പ്പങ്ങളാണ് അക്ഷര നഗരിക്കിപ്പോള്‍ അത്ഭുതമായിരിക്കുന്നത്.

ദൂരകാഴ്ച്ചയില്‍ ലോഹ പ്രതിമകളാണെന്ന് തോന്നും. പക്ഷെ അടുത്തെത്തി തൊട്ടുനോക്കിയാല്‍ ഇവ ചകിരിയില്‍ നിര്‍മ്മിച്ചതാണെന്ന് വ്യക്തമാകും.

കാറല്‍മാക്‌സ്, ഏഗല്‍സ്,ഇഎംഎസ്, ചെഗുവേര, പി കൃഷ്ണപിള്ള, എന്നിവരുടെ പ്രതിമകളാണ് ചകിരിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
26103100_2050372818527897_1438781621_n
പാമ്പാടി റെബ്‌കോ ഫാക്ടറിയിലെ തൊഴിലാളികളായ അനില്‍, ബിനോ എന്നിവരാണ് ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചത്.

കണ്ണടയും ചെവിയില്‍ ഇയര്‍ഫോണും കൈയില്‍ പുസ്തകവുമുള്ള ഇഎംഎസ് പ്രതിമ ആരെയും വിസ്മയിപ്പിക്കും.

ചുരുട്ടിപ്പിടിച്ച കയ്യുമായി വിപ്ലവാഹ്വാനം നടത്തുന്ന ചെഗുവേരയുടെ ശില്‍പ്പവും പ്രവര്‍ത്തകര്‍ക്ക് ആവേശം പകരും.
26135179_2050372821861230_448636456_n
കല്ലിലും മണ്ണിലും ശില്‍പ്പം നിര്‍മ്മിക്കുന്നതിനേക്കാള്‍ ഏറെ പ്രയാസമാണ് ചകിരിയിലുള്ള നിര്‍മ്മാണമെന്ന് അനില്‍ പറയുന്നു.

ചകിരിയും റബര്‍പാലുമാണ് ശില്‍പ്പ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ബിനോ പറഞ്ഞു.

കലാകാരന്‍മാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് റബ്‌കോ എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി ഐസക്കാണ്. അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ശില്‍പ്പ നിര്‍മ്മാണം.

ചകിരിയിലെ ശില്‍പ്പ നിര്‍മ്മാണം വിജയിച്ചതോടെ പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് ഈ മൂവര്‍ സംഘം

Top