തദ്ദേശ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണശ്രമം നടന്നു : വിജയരാഘവൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വൻതോതിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇതിന്റെ ഗുണഫലങ്ങൾ ബി ജെ പിയും യുഡിഎഫും പങ്കിടുന്നു. ബിജെപി വോട്ട് കച്ചവടത്തിലൂടെ നില മെച്ചപ്പെടുത്താൻ ശ്രമിച്ചു. മതനിരപേക്ഷത വെല്ലുവിളി നേരിട്ട തെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി വിജയം നേടിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ഫലം വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് പ്രതിപക്ഷ ശ്രമം.

അത് ഇതിനേക്കാൾ വലിയ കുഴപ്പത്തിലാണ് യുഡിഎഫിനെ ചാടിക്കുക. കോൺഗ്രസ് അകപ്പെട്ടിട്ടുള്ള ആപത്ത് മനസിലാക്കണം. വടക്കൻ ജില്ലകളിൽ മുസ്ലിം മതമൗലികവാദികളുമായി ആദ്യം സന്ധി ചേർന്ന് പരിക്ക് ഇല്ലാതാക്കാൻ ശ്രമിച്ചു. സ്വന്തം പരിക്ക് കുറയ്ക്കാൻ മുസ്ലിം ലീഗുണ്ടാക്കിയ ഈ സഖ്യം കേവല സഖ്യമല്ല. അത് മുസ്ലിം ലീഗിന്റെ മതമൗലികാവാദപരമായ പരിവർത്തനമാണ് എന്നും അദ്ദേഹം പറഞ്ഞു.

Top