ഹരിയാനയിലെ വര്‍ഗീയ കൊലപാതകം അസഹഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണം : കാരാട്ട്

ന്യൂഡല്‍ഹി : ഹരിയാനയില്‍ വര്‍ഗ്ഗീയ കൊലപാതകം രാജ്യത്ത് വളര്‍ന്നു വരുന്ന അസഹഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. മൂസ്ലീം പേരും വസ്ത്രധാരണവുമെല്ലാം ദേശവിരുദ്ധമെന്ന് മുദ്ര കുത്തുന്ന സാഹചര്യമാണുള്ളതെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.

ദില്ലിയില്‍ നിന്നും ഈദ് ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന പതിനഞ്ചുവയസ്സുകാരനായ മദ്രസ വിദ്യാര്‍ത്ഥിയെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ട്രെയിനിനകത്ത് ദാരുണമായി കുത്തിക്കൊലപ്പെടുത്തി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കൊല്ലപ്പെട്ട ജൂനൈദ് ഉള്‍പ്പെടെ നാല് സഹോദരങ്ങളാണ് ആക്രമിക്കപ്പെട്ടത്.

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട്, മൂഹമ്മദ് സലീം എന്നിവര്‍ അക്രമത്തിനിരയായവരുടെ കൂടംബാംഗങ്ങളെ സന്ദര്‍ശിച്ചു.

വര്‍ഗ്ഗീയ ആക്രമണത്തെ സി പി ഐ എം പോളിറ്റ് ബ്യൂറോ അപലപിച്ചു. വര്‍ഗ്ഗീയവിദ്വേഷത്തിന്റെ പേരിലുണാടകുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരണമെന്നും സിപി ഐ എം ആഹ്വാനം ചെയ്തു.

Top