ഹരിയാന: ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ ആകെ മരണം അഞ്ചായി. വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ട നുഹ് ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നുഹിലും സമീപപ്രദേശങ്ങളിലും കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹള നിയന്ത്രിക്കാന്‍ കൂടുതല്‍ സേനയെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഗുരുഗ്രാമിന് സമീപം ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ഗുരുഗ്രാം, പല്‍വാള്‍, ഫരീദാബാദ് എന്നിവടങ്ങളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചു. നുഹ് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ഇന്റര്‍നെറ്റ്, എസ് എം എസ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. നാളെ വരെയാണ് വിലക്ക്. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ 40 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 80 പേരെ അറസ്റ്റ് ചെയ്തു.