കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ പൂനം യാദവിനെതിരെ അജ്ഞാതരുടെ ആക്രമണം

വാരണാസി: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ പൂനം യാദവിന് നേരെ ആക്രമണം.

വാരാണാസിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് പൂനം യാദവിന് ആക്രമണമുണ്ടായത്. അജ്ഞാതസംഘം പൂനത്തിന് നേരെ ഇഷ്ടികയും കല്ലുകളും വലിച്ചെറിയുകയായിരുന്നു. അച്ഛനും സഹോദരനും ഒപ്പമുണ്ടായിരുന്നെങ്കിലും ആക്രമണത്തില്‍ അവര്‍ക്കും പരുക്കേറ്റു. പൊലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. ആക്രമണത്തിന് പിന്നിലാരെന്ന് വ്യക്തമല്ല.

സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഗോള്‍ഡ്‌കോസ്റ്റില്‍ ഭാരോദ്വഹനത്തിലാണ് പൂനം ഇന്ത്യക്കായി സ്വര്‍ണം നേടിയത്.

Top