കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ രണ്ട് താരങ്ങൾക്ക് കൊവിഡ്

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ്. ഇതോടെ ടീമിനെയാകെ പ്രത്യേകം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. കൊവിഡ് ബാധിച്ച താരങ്ങൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം 29ന് ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

കോമൺവെൽത്ത് ഗെയിംസിൽ മെഡലിനായാണ് കളിക്കുക എന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ വ്യക്തമാക്കിയിരുന്നു. വളരെ നിർണായകമായ ഒരു ടൂർണമെൻ്റാണ് ഇതെന്നും ഇത്തരം ഒരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഹർമൻ വ്യക്തമാക്കി. ഗെയിംസിനായി ഇംഗ്ലണ്ടിലെ ബിർമിങ്‌ഹാമിലേക്ക് പോകുന്നതിനു മുന്നോടി ആയി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഹർമൻ മനസുതുറന്നത്.

Top