കോമണ്‍വെല്‍ത്ത് ഗെയിംസ്: 10 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് വെള്ളി

2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡല്‍ നേടി. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ മൂന്നാം അത്‌ലറ്റിക്‌സ് മെഡലാണിത്.

10 കിലോമീറ്റര്‍ 43 മിനിറ്റും 38 സെക്കന്‍ഡുമെടുത്താണ് പ്രിയങ്ക പൂര്‍ത്തിയാക്കിയത്. പ്രിയങ്കയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഓസ്‌ട്രേലിയയുടെ ജെമീമ മോണ്‍ടാങ് ഈ ഇനത്തില്‍ സ്വര്‍ണം നേടി. 42 മിനിറ്റും 34 സെക്കന്‍ഡും കൊണ്ട് താരം മത്സരം പൂര്‍ത്തിയാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡും താരം സ്വന്തമാക്കി. കെനിയയുടെ എമിലി വാമൂസി എന്‍ഗിയ്ക്കാണ് വെങ്കലം.

ഇന്ത്യയുടെ തന്നെ ഭാവന ജാട്ടും മത്സരത്തിനുണ്ടായിരുന്നു. താരം പത്താം സ്ഥാനം നേടി. ആദ്യ നാല് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പ്രിയങ്ക എതിരാളികളേക്കാള്‍ മുന്നിലായിരുന്നു. താരം സ്വര്‍ണം നേടുമെന്നുതന്നെയാണ് കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി മത്സരത്തിന്റെ അവസാനം ഓസ്‌ട്രേലിയന്‍ താരം മുന്നിലെത്തുകയായിരുന്നു. പ്രിയങ്കയുടെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്.

Top