കോമണ്‍വെല്‍ത്ത് ഗെയിംസ്: ആദ്യ റൗണ്ടില്‍ ശിവ ഥാപ്പയ്ക്ക് വിജയം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ശിവ ഥാപ്പയ്ക്ക് വിജയം. പുരുഷന്മാരുടെ ലൈറ്റ് വെല്‍ട്ടര്‍ വിഭാഗത്തില്‍ പാകിസ്താന്റെ സുലേമാന്‍ ബലോച്ചിനെ ഇടിച്ചിട്ടാണ് ഥാപ്പ വിജയം നേടിയത്.

ഇതോടെ താരം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ 5-0 നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ഥാപ്പ 2015-ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി ചരിത്രം കുറിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് തവണ വീതം വെള്ളിയും വെങ്കലവും നേടിയ ഥാപ്പ ഈയിനത്തിലെ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയാണ്.

Top