ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണം

കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ രവികുമാർ ദഹിയ സ്വർണം നേടി. നൈജീരിയയുടെ എബികെവെനിമോ വെൽസണെ കീഴടക്കിയാണ് ദഹിയ സുവർണ നേട്ടം സ്വന്തമാക്കിയത്. സ്കോർ 10-0. സെമിഫൈനലിൽ പാകിസ്താന്റെ ആസാദ് അലിയെ 12-4 എന്ന സ്കോറിനു വീഴ്ത്തിയാണ് ദഹിയ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

ലോൺ ബോൾസിൽ ഇന്ത്യൻ പുരുഷ ടീം വെള്ളി മെഡൽ സ്വന്തമാക്കി. നോർത്തേൺ അയർലൻഡിനെതിരായ ഫൈനലിൽ 5-18 എന്ന സ്കോറിനു വീണ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ലോൺ ബോൾസ് വനിതാ, പുരുഷ ഇവൻ്റുകളിൽ ഇന്ത്യ മെഡൽ നേടി. വനിതാ ലോൺ ബോൾസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.

Top