കോമണ്‍വെല്‍ത്ത് ഗെയിംസ്: വെള്ളിയിലൊതുങ്ങി ശ്രീകാന്ത്‌

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്തിന് വെള്ളി. മലേഷ്യയുടെ ലീ ചോങ് വെയോടെയാണ് ശ്രീകാന്ത് ഫൈനലില്‍ പരാജയപ്പെട്ടത്.
സ്‌കോര്‍: 21-14, 14-21, 14-21.

2006, 2010 വര്‍ഷങ്ങളിലും ലീ ചോങ്ങ് തന്നെയായിരുന്നു സ്വര്‍ണജേതാവ്. 2014ല്‍ പരുക്ക് കാരണം ലീ കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

സ്‌ക്വാഷ് ഡബിള്‍സില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍-ജോഷ്‌ന ചിന്നപ്പ സഖ്യത്തിന് വെള്ളി മെഡല്‍. ന്യൂസിലന്‍ഡിന്റെ ജോയെല്‍ കിങ്-മാന്‍ഡ ലാന്‍ഡേഴ്‌സ് മര്‍ഫി സഖ്യത്തോടാണ് ഇവര്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 11-9, 11-8. ടേബിള്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ശരത് അജന്ത വെങ്കലം നേടി.

Top