കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരദ്വേഹനത്തില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍ നേട്ടം. ഭാരദ്വേഹതനത്തില്‍ ഗുരുരാജ പൂജാരിയാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. പുരുഷന്‍മാരുടെ 61 കിലോ ഗ്രാം വിഭാഗത്തിലാണ് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ആകെ 269 കിലോ ഗ്രാം ഉയര്‍ത്തി ഗുരുരാജ പൂജാരി ഇന്ത്യ രണ്ടാം ദിനം രണ്ടാമത്തെ മെഡല്‍ സമ്മാനിച്ചത്. തന്‍റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്താണ് ഗുരുരാജ പൂജാരി വെങ്കലത്തിളക്കം സനമ്മാനിച്ചത്.

2018ലെ ഗോള്‍ഡ് കോസ്റ്റ് ഗെയിംസില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ സമ്മാനിച്ചത് ഗുരുരാജ പൂജാരിയായിരുന്നു. ആദ്യ ശ്രമത്തില്‍ 115 കിലോ ഗ്രാം ഉയര്‍ത്തി എതിരാളികളായ കാനഡയുടെ യൂറി സിമാര്‍ഡിനെയും പാപ്പുവ ന്യൂഗിനിയയുടെ മൊറേയ ബാറുവിനെയും പിന്നിലാക്കിയ ഗുരുരാജ പൂജാരി രണ്ടാം ശ്രമത്തില്‍ മൂന്ന് കിലോ ഗ്രാം കൂടി ഉയര്‍ത്തി 118 ആക്കി. എന്നാല്‍ രണ്ട് കിലോ കൂട്ടി 120 കിലോ ആക്കിയുള്ള ശ്രമത്തില്‍ ഗുരുരാജ പൂജാരിക്ക് വിജയിക്കാനായില്ല.

Top