ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ മുഹമ്മദ് അനസ് യഹിയ പുരുഷന്മാരുടെ 400 മീറ്റര്‍ സെമിയില്‍

Muhammed Anas Yahiya

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ മുഹമ്മദ് അനസ് യഹിയ പുരുഷന്മാരുടെ 400 മീറ്റര്‍ സെമിയില്‍ കടന്നു.

45.96 സെക്കന്റസിന്റെ മെച്ചപ്പെട്ട പ്രകടനം കൊണ്ടാണ് യഹിയ സെമിയില്‍ കടന്നത്. 45.32 സെക്കന്‍ഡ്‌സ് ആണ് യഹിയയുടെ കരിയറിലെ മികച്ച ടൈം. തിങ്കളാഴ്ചയാണ് സെമിഫൈനല്‍.

400 മീറ്റര്‍ ദേശീയ റെക്കോഡിനുടമയായ യഹിയ 2016 ലാണ് ദേശീയ റെക്കോഡ് തിരുത്തുന്നത്. ദേശീയ റെക്കോഡ് ഭേദിച്ചതിനൊപ്പം റിയോ ഒളിമ്പിക്‌സില്‍ ക്വാളിഫൈ ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.

Top